കഥാ നായകന്‍റെ പേര്
കോമക്കുറുപ്പ്. കഥ നടക്കുന്നത് 17ാമത്തെ നൂറ്റാണ്ടില്‍ ഒന്നുമല്ല, ഈ നൂറ്റാണ്ടില്‍ത്തന്നെ.
അതുകൊണ്ടുതന്നെ തനിക്കിത്ര അപരിഷ്കൃതമായ പേരിട്ട അച്ഛനെ കോമക്കുറുപ്പിനു
കോമയ്ക്കിടാന്‍ തോന്നിയ്യിട്ടുണ്ട്. പക്ഷേ, എന്തു ചെയ്യാം, അതിനുമുന്നേ പുള്ളി
ഫുള്‍സ്റ്റോപ്പ് ആയിപ്പോയി.