Apr 2, 2015

വിശ്വവിഖ്യാതനായ മൂക്കന്‍






ചരിത്രം  ചീഞ്ഞു നാറിയ ഒരു തറവാട്ടിലാണ് ചന്തു വളര്‍ന്നത്‌. അയലത്തെ വീട്ടിലെ സോമന്‍റെ കൂടെ ഒളിച്ചോടിയ അമ്മ നാണി. അതു നന്നായി എന്നോണം സോമന്‍റെ ഭാര്യക്കു താങ്ങായ അച്ഛന്‍ ജലദോഷംപിളള.
(അച്ഛന് ചുമ്മാതല്ല ഈ നാറ്റം ഒന്നും എശാത്തെ!)


ചരിത്രത്തിന്‍റെ ചാരിത്ര്യം കാക്കാന്‍ താന്‍ ചരിത്രാതീത മനുഷ്യനൊന്നുമല്ലല്ലോ എന്നു മനസിലാക്കിയ ചന്തു, ചരിത്രത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു.


ചന്തു ആദ്യമായി ഇതു പറഞ്ഞതു അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്. ചരിത്രത്തോട് മാത്രമല്ല, തന്‍റെ ചരിത്രം ചികയാന്‍വന്ന ക്ലാസ്സിലെ പഠിപ്പി, കോഴി ബെന്‍സണോടും ഇതു തന്നെ പറഞ്ഞു. കോഴി അതു കേള്‍ക്കാതെ പിന്നേം ചരിത്രം കൂകാന്‍ തുടങ്ങി. ചന്തു കൊടുത്തു, കോഴീടെ ചെകിടിനൊരു പെട. ബെന്‍സണ്‍ടെ രണ്ടുപല്ലുകള്‍ കോഴിക്കാട്ടം പോലെ ക്ലാസ്സില്‍ അനാഥമായി കിടന്നു. ബെന്‍സണ്‍ടെ അപ്പന്‍ ബെന്നിച്ചന്‍ പിറ്റേന്ന് പ്രിന്‍സിപ്പാളിനെ കാണാന്‍ വന്നതോടെയാണ് കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്ക് ഒണ്ടായതു. ചന്തു പടിപ്പു നിര്‍ത്തി ടൂഷന് പോകാന്‍ തുടങ്ങി.



ടൂഷന്‍ ചന്തൂന് ഒരു ഹരമാര്‍ന്നു. ടൂഷന്‍ മാഷിന്‍റെ മകള്‍ സാറാമ്മ ആര്‍ന്നു അതിനു മൂലകാരണം. പിന്നേം കുറേ കാരണങ്ങള്‍ ഒണ്ടാര്‍ന്നു. പക്ഷേ എല്ലാ കാരണങ്ങളും ഒരുമിച്ചു നോക്കുമ്പോ, സാറാ ആരുന്നു ഏറ്റോം സുന്ദരി. ചന്തു പണ്ടേ ഒരു സൗന്ദര്യാരാധകന്‍ ആര്‍ന്നു. സൗന്ദര്യം എതിലേ പോയാലും പിന്നാലെ പോകും.


അങ്ങനെ ആരാധനയ്ക്ക് നാക്ക്‌ മുളച്ചു. ചന്തു ചെന്നങ്ങു പറഞ്ഞു.


ചന്തു: സാറാ...

സാറാ: ഉം (കലിപ്പ്!)

ചന്തു: സാറാ എനിക്കു ഹരമാണ്...

സാറാ: ഹരമോ! എന്തു ഹരം?

‘മനോഹരം...’ പറഞ്ഞതിനൊപ്പം ടൂഷന്‍ മാഷിന്‍റെ കരം പതിച്ചു. അങ്ങനെ ആ ഹരമങ്ങു തീര്‍ന്നു.



ടൂഷന്‍ നിന്നതോടെ തോറ്റല്ലോ എന്നോര്‍ത്ത് ഇരിക്കുമ്പോ ആണ് ചന്തു മൂക്കിനെ (massive open onlne course) കുറിച്ച് കേട്ടത്. 


പിന്നെ ചന്തു മൂക്കുവെച്ചു പഠിക്കാന്‍ തുടങ്ങി. ഒരു രക്ഷയുമില്ലാത്ത പഠിത്തം.. വച്ചടി വച്ചടി കയറ്റം... വിശ്വവിഖ്യാതമായ സര്‍വകലാശാലകളില്‍ നിന്നുവരെ ചന്തൂന് ബിരുദം. നാട്ടിലെ അറിയപ്പെടുന്ന മൂക്കനായതോടെ ചന്തു അങ്ങു വൈറലായി.



കാലയവനികയിലെ ട്വിസ്റ്റ്‌ കണ്ടു പഴയ സാറാമ്മ ചന്തുവുമായി എഫ്ബിയില്‍ ചാറ്റിങ് തുടങ്ങി.



സാറാ: ചന്തൂ...

ചന്തു: umm..

സാറാ: ചന്തൂനെ കാണാന്‍ എന്തൊരു ചന്തം!!

ചന്തൂ: yea yea, i know.    //ചന്തൂ മാരക ഇംഗ്ലീഷ്

സാറാ: ഞാന്‍ ചന്തൂന് ഇപ്പോളും ഹരമാണോ?

ചന്തൂ: haha, in a way...

സാറാ: എന്നുവെച്ചാ??

ചന്തൂ: എന്നുവെച്ചാ, നീ എനിക്ക് ഇപ്പൊ ഹരമല്ല, ഹരാമാണ്!! ചന്തൂനെ തോപ്പിക്കാന്‍ ആര്‍ക്കുമാവില്ല സാറാമ്മേ, കാരണം ചന്തൂന് ഇപ്പൊ മൂക്കുണ്ട്... just remember that!!!!



.ശുഭം  


No comments:

Post a Comment