Jan 11, 2014

ആദ്യ ചുംബനം





ഓരോ ചുംബനങ്ങളും വ്യത്യസ്തം ആണ്.

പലപ്പോഴുംചുംബിക്കുമ്പോള് ഉണ്ടാകുന്ന അനുഭൂതിയേക്കാള്, അതിന്റെ ഓര്മ്മ പിന്നീട് തരുന്ന മധുരമാണ്പിന്നെയും പിന്നെയും ഓര്ത്തു ആസ്വദിക്കാനുള്ള കംഫര്ട്ട് ആണ്കൂടുതല് സുഖപ്രദം. ഓര്ക്കാത്ത സമയത്ത്പ്രതീക്ഷിക്കാതെ ലഭിക്കുമ്പോള്, പൂര്ണ്മായും ആസ്വദിക്കും മുമ്പേ തീരുന്നതാവം കാരണം. അവളുടെ ചുംബനവും അതുപോലെ ആയിരുന്നു.





ക്ലാസ്സ് ടൈമിനു ശേഷംഅസൈന്മെന്റ് കോപ്പി അടിക്കുന്ന തിരക്കിലായിരുന്ന എന്റെ മുന്പിലേക്ക് അവളെത്തി. കൈമുതലായി ആവശ്യത്തിനു ( അനാവശ്യത്തിനും ) ജാട ഉള്ളതിനാല്, കണ്ടിട്ടും കാണാത്ത ഭാവത്തില് ഞാന് ഇരുന്നു – എന്റെ അനുഭവംവെച്ച് പറയുകയാണ് വായനക്കാരാകാണുമ്പോഴേ കേറി മിണ്ടുന്നതിനെക്കാള്, സ്വല്പം ജാട ഇട്ടു പിന്നെ മിണ്ടുന്നത് works well. Just believe that youare the handsomest boy ithe world, and she will come to you, if she is worth enough to have you.






ബട്ട് പണി പാളി എന്നു തോന്നുന്നു ബ്രദര്ആവള്ക്കു യാതൊരു മൈന്ഡും ഇല്ല. There  are some days in life, when everything goes wrong. ഇന്നും അങ്ങനെയാണോ !! ആവോആര്ക്കറിയാം



When plan A is not working, you should go for plan B. And the best way to get attention is looking at the eyes of girl.



പക്ഷേ ഇവിടെയും പണി പാളി. അവള് കണ്ണടച്ച് കൈകൂപ്പി പ്രാര്ത്ഥിക്കുകയാണെന്ന് തോന്നുന്നുബട്ട് ഇടക്ക് കൈകൊണ്ടു കണ്ണുതിരുമ്മുന്നുതട്ടം ആണോ സ്കാര്ഫ് ആണോതലയില് എന്തോ വലിച്ചിടുന്നതുപോലെ തോന്നുന്നു.  ആരേ നോക്കിയാലും വേറെreligion ആണേല്രണ്ടിനേം വീട്ടില് കേറ്റില്ല...!!  അമ്മച്ചി പണ്ടു പറഞ്ഞതു ചെവിയില് മുഴങ്ങി. Plan C ഇല്ലാഞ്ഞത് നന്നായി





This happens every time… ഞാന് എന്നൊക്കെപഠിക്കണംഅസൈന്മെന്റ് ടൈമില് സബ്മിറ്റ് ചെയ്യണംഎന്നെല്ലാം തീരുമാനിക്കുന്നുവോ,അന്നെല്ലാം ഓരോരോ പ്രലോഭനങ്ങള് മുന്നില് വന്നു നില്ക്കും!!! ഇയാള്ക്ക് പ്രാര്ത്ഥിക്കാന് വേറെ ഒരിടവും കിട്ടിയില്ലേ !!





പുറത്ത് ആര്ട്സ് ഫെസ്റ്റിനു ഒരുങ്ങുന്ന ഫൈനല് ഇയേഴ്സിന്റെ ബഹളം... ഒരു മാന്യനായ ചെക്കന് മാത്രം ഉള്ള ക്ലാസ്സില് സമാധാനമായി വന്നു പ്രാര്ത്ഥിച്ചിട്ട് പോകാമെന്ന് അവള് ഓര്ത്തു്കാണും...  സ്വയം ആശ്വസിപ്പിക്കാന് ശ്രമിച്ചു...






പേടമാന് മിഴികള്.... എന്തു രസമാണ് പച്ച ഉടുപ്പില് ആവളെ കാണാന്...! control തരൂ മാതാവേ... തിരിഞ്ഞിരുന്നു എഴുതുന്നത് തുടര്ന്നു ...



എല്ലാം പെട്ടന്നായിരുന്നു. അവള് ഓടി വന്നോചാടി വന്നോപറന്നു വന്നോ !!! ഇപ്പോഴും അറിയില്ല... കണ്ണുകള് പരസ്പരം ഇടഞ്ഞു... മിഴികള് സംസാരിച്ചു... കവിളില് ആദ്യ ചുംബനത്തിന്റെ ചെറു ചൂട്.....



 shock’ ഇല് നിന്നും ഞാന് മുക്തനകുന്നതിനു മുന്പേ കിളി പോയി ബ്രദര്...  പറന്നു പോയോ !!!! ആവോ... എങ്കിലും ഓര്മയുടെ കുളിരില് ഞാന് ഇന്നും കോരിത്തരിക്കുന്നു... അതിനു കാരണക്കാരിയായ praying mantis, നിന്നെ ഞാന് ഇന്നും ഓര്ക്കുന്നു....




ശുഭം




No comments:

Post a Comment