Sep 11, 2015

പുണ്യാളന്‍





പാവം തോന്നുന്നു പുണ്യാളനോട്‌, പക്ഷേ,
ഒച്ചത്തില്‍ പറയില്ല ഞാനതു നിശ്ചയം
ഒച്ചയില്‍ പറഞ്ഞാല്‍ ക്രൂശിക്കും ബഹുജനം,
താഴ്ത്തി പറഞ്ഞാല് വാഴ്ത്തും മഹാജനം
പഞ്ചപാവമായ് എങ്ങനീ/എന്തിനീ ഭൂമിയില്‍
ജീവിച്ചീടുന്നു, ജനിച്ചീടുന്നു
പഞ്ചപാവമായ് ജീവിച്ചീടല്ലേ,
പഞ്ചപാപമായ് ജീവിച്ചാലും

* * *

ഭൂമിയൊരു പോര്‍ക്കളം, ലോകമൊരു നാടകം,
അങ്കത്തട്ടിലേറണം, പോരാടണം
അടരാടുവാന്‍ വേണമുഗ്രനൊരായുധം,
അത് അറിവുതാന്‍, അതു നിശ്ചയം
നന്മ, കാണാനും അറിയാനും ചെയ്യുവാനും,
കഴിഞ്ഞീടുന്നതോ സര്‍വ്വജ്ഞ്യാനം!
പുണ്യാളാ നിന്‍ജ്ഞ്യാനം പകുതിമാത്രം,
ഇരുളും വെളിച്ചവും ചേര്‍ന്നാലേ, പൂര്‍ണ്ണമാകൂ

* * *

നന്മയും തിന്മയും അറിയുവാനും,
നന്മയിലെ തിന്മ ഒളിഞ്ഞുകാണാനും,
തിന്മയിലെ നന്മ നുകരാനും, നിനക്ക്,
വേണമൊരു ഗുരു, ട്യൂഷന്‍ തരാന്‍,

ഇല്ലെങ്കില്‍ പൊതുജനമെത്ര വാഴ്ത്തിയാലും,
പലവിധം മഹാജനം പരിഹസിക്കും,
ഗോപ്യമായും, കള്ളടിച്ചും

* * *

ഏതുവശത്തൂന്നു പോരടിച്ചാലും,
ഇരുവശത്തൂന്നും കൈയ്യടിക്കും,
പതിനെട്ടും പയറ്റിയ പോരാളിയെ

വശമല്ല, നീയാണ് സര്‍വ്വപ്രധാനം,
ഇല്ലെങ്കില്‍ നീ വെറും പൂഴിമാത്രം,
ആരാന്‍റെ അരങ്ങിലെ കളിപ്പാവപോല്‍

* * *

ബാധിച്ചീടില്ല പരിഹാസമെന്നേ,
സന്തുഷ്ടന്‍ ഞാന്‍, കളിപ്പാവയായാലും
ചോല്ലുമിങ്ങനെ നീ, എനിക്കറിവൂ

എന്തുനേടിയെന്നു ചിന്തിക്കയിന്നു നീ,
നേടിയില്ലേ കുരുക്കളും സ്വര്‍ഗഭാഗ്യം,
യുധിഷ്ഠിരവിലാപവും ഓര്‍മ്മിക്ക നീ

* * *

ഒരുകാല ധര്‍മ്മം, പിന്നീടധര്‍മ്മം,
ഒരിടത്തു ശരിയും, ഒരിടത്തു തെറ്റും,
എന്താണ് ധര്‍മ്മമെന്താണധര്‍മ്മം!
മാറിടുന്നു, ലോക ധര്‍മ്മാധര്‍മം
മാറേണ്ടു നീയുമെന്‍ പുണ്യാളാ, ലേറ്റസ്റ്റു

നന്മയും തിന്മയും അറിയുവാനായ്.




No comments:

Post a Comment